ഇന്ത്യ ചൈന ബന്ധത്തിലെ വിള്ളല്‍ ഇരു രാജ്യങ്ങള്‍ക്കും നല്ലതല്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ യി പറഞ്ഞു. ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിര്‍ത്തിയില്‍ നല്ല അന്തരീക്ഷമാണെന്നും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ പ്രധാന്യത്തോടെ കാണുന്നുവെന്നും വാങ് യി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി എസ് സി ഒ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ പറഞ്ഞു. തായ്‌വുാനുമായുള്ള എല്ലാ മേഖലയിലുമുള്ള ബന്ധവും തുടരുമെന്നും ചൈനയുമായുള്ള ബന്ധം പുതിയതായിരിക്കുമെന്നും ഇന്ത്യ ഔദ്യോഗികമായി ചൈനയെ അറിയിച്ചു. ഇന്നലെ ഇന്ത്യയിലെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യുടെ ചില നിര്‍ദ്ദേശങ്ങളില്‍ ചൈന അനുകൂലമായി പ്രതികരിച്ചു. രാസവളം, മൈനിങ് ഉപകരണങ്ങളുടെ ഇറക്കുമതി എന്നിവയ്ക്ക് ചൈന ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കിയെന്ന് വൃത്തങ്ങള്‍ അറിയിച്ചു. വാങ് യി ഇന്ന് വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തും.