ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് പിന്തുണ നല്‍കുന്ന കാര്യത്തില്‍ കര്‍ഷകരുടെ അന്തിമ തീരുമാനം ഇന്ന്. എങ്ങനെ പ്രതിഷേധവുമായി മുന്നോട്ട് പോകണം എന്ന കാര്യത്തില്‍ ഹരിയാനയില്‍ ചേരുന്ന യോഗത്തില്‍ നിര്‍ണായക തീരുമാനം ഉണ്ടാകുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത് പറഞ്ഞു. കര്‍ഷകരും ഹരിയാനയിലെ ഖാപ്പുകളും ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.