ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരിക്കുന്ന ടണല്‍ തകര്‍ന്നു. നാല്‍പതോളം തൊഴിലാളികള്‍ ടണലിനകത്ത് കുടുങ്ങിക്കിടക്കുകയാണ്. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലാണ് അപകടമുണ്ടായത്. ചാര്‍ ധാം റോഡ് പദ്ധതിയുടെ ഭാഗമായുള്ള തുരങ്ക നിര്‍മാണത്തിനിടെയാണ് അപകടമുണ്ടായ് . തുരങ്കത്തിന്റെ 150 മീറ്ററോളം ഭാഗമാണ് തകര്‍ന്നുവീണത്. അവശിഷ്ടങ്ങള്‍ നീക്കി കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.