Share the Article
News Malayalam 24x7
Tamil Nadu
Tamil Nadu Encounter: Police Shoot Dead Accused Who Hacked Sub-Inspector to Death
തമിഴ്‌നാട്ടില്‍ ഏറ്റുമുട്ടല്‍ കൊല; SI യെ വെട്ടിക്കൊന്ന പ്രതിയെ പൊലീസ് വെടിവച്ചുകൊന്നു തമിഴ്‌നാട്ടില്‍ ഏറ്റുമുട്ടല്‍ കൊല. തിരുപ്പൂരില്‍ അണ്ണാ ഡിഎംകെ എംഎല്‍എ മഹേന്ദ്രന്റെ തോട്ടത്തില്‍ വച്ച് പൊലീസുദ്യോഗസ്ഥനെ വെട്ടിക്കൊന്ന പ്രതിയെ പൊലീസ് വെടിവച്ചുകൊന്നു. കഴിഞ്ഞ ദിവസം സ്‌പെഷ്യല്‍ എസ്‌ഐ ഷണ്‍മുഖസുന്ദരത്തെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളായ മണികണ്ഠനാണ് കൊല്ലപ്പെട്ടത്. അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പ്രതി പൊലീസിനെ ആക്രമിച്ചെന്നും സ്വയരക്ഷാര്‍ത്ഥം വെടിവയ്ക്കുകയായിരുന്നു എന്നുമാണ് പൊലീസിന്റെ വിശദീകരണം. കേസിലെ മറ്റ് രണ്ട് പ്രതികള്‍ ഇന്നലെ കീഴടങ്ങിയിരുന്നു.
1 min read
View All
Other News