Share this Article
News Malayalam 24x7
നീലഗിരി കൂനൂർ പ്രദേശത്ത് ജനവാസ മേഖലയിൽ പുലി സാന്നിധ്യം
Tiger Spotted
തമിഴ്നാട് നീലഗിരി കൂനൂർ പ്രദേശത്ത്  ജനവാസ മേഖലയിൽ പുലി സാന്നിധ്യം.നീലഗിരി കുനൂരിൽ റോഡിൽ പുലി നടക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. നിലവിൽ തേയിലത്തോട്ടങ്ങൾ ഉള്ള പ്രദേശത്താണ് പുലിയുള്ളത്.

പകുതി വില തട്ടിപ്പ്‌; കുടുംബശ്രീ വഴിയും പ്രചരണം നടന്നു
മലപ്പുറം നിലമ്പൂരില്‍ പകുതി വില തട്ടിപ്പിന് കുടുംബശ്രീ വഴിയും പ്രചരണം നടന്നു. എന്‍.ജി.ഒ കോണ്‍ഫെഡറേഷന്റെ പകുതി നിരക്കിലുള്ള സ്‌കൂട്ടറും ലാപ്‌ടോപ്പും ലഭിക്കുന്നത് ഉപയോഗപ്പെടുത്താന്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്ക് ജില്ല കോഡിനേറ്റര്‍ കത്ത് നല്‍കി.

കുടുബശ്രീ മലപ്പുറം ജില്ല കോ- ഓര്‍ഡിനേറ്റര്‍ ആണ് കത്ത് നല്‍കിയത്. നിലമ്പൂരിലെ ജെ.എസ്.എസ് എന്ന സമിതി വഴി പണം നല്‍കി അനുകൂല്യം നേടാം എന്നും കത്തില്‍ പറയുന്നു. കോടികള്‍ തട്ടിയ എന്‍.ജി.ഒ കോണ്‍ ഫെഡറേഷന്റെ പകുതി വില ആനുകൂല്യത്തിന്റെ കുടുംബശ്രീയും പ്രചാരകരായതില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories