Share this Article
Union Budget
ഉദ്ഘാടനത്തിനൊരുങ്ങി ചെനാബ് പാലം
Chenab Bridge Ready for Inauguration

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച രാജ്യത്തിന് സമര്‍പ്പിക്കും. ചെനാബ് നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. ജമ്മുകശ്മീരിലെ കത്രയേയും ശ്രീനഗറിനേയും ബന്ധിപ്പിക്കുന്നതാണ് പാലം. 


ജമ്മുകശ്മീരിലെ ജനങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുന്നത്. കശ്മീര്‍ താഴ്വരയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ആദ്യത്തെ പാലമെന്ന പ്രത്യേകതയും ഇതിനുണ്ട്.  ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ ബക്കലിനും കൗരിക്കും ഇടയില്‍ ചെനാബ് നദിക്കു കുറുകെയാണ് നിര്‍മാണം. ഏകദേശം 14,000 കോടി രൂപയാണ് നിര്‍മാണ ചെലവ്.  

ചെനാബ് പാലത്തിന് 1,315 മീറ്റര്‍ നീളമുണ്ട്. ഭൂകമ്പത്തെയും ശക്തമായ കാറ്റിനെയും നേരിടാന്‍ ശ്രദ്ധാപൂര്‍വ്വം രൂപകല്‍പ്പന ചെയ്തിട്ടുള്ള പാലം  10 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയില്‍ ഉപയോഗിക്കാന്‍ അനുയോജ്യമായ 28,660 മെഗാടണ്‍ ഉരുക്കിലാണ് പണികഴിപ്പിച്ചിട്ടുള്ളത്. 

നദീതടത്തില്‍ നിന്ന് 359 മീറ്റര്‍ ഉയരമുള്ള പാലത്തിന് പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരമുണ്ട്. പാലം തുറന്ന് കൊടുക്കുന്നതോടെ കത്രയ്ക്കും ശ്രീനഗറിനുമിടയില്‍ സഞ്ചരിക്കാന്‍ ഏകദേശം 3 മണിക്കൂര്‍ മാത്രം മതിയാവും. നിലവിലെ യാത്രാ സമയത്തിന്റെ  2-3 മണിക്കൂര്‍ കുറയ്്ക്കാന്‍ ഇത് സഹായിക്കും. ചെനാബ് പാലം തുറക്കുന്നതോടെ കശ്മീരിലെ വിനോദ സഞ്ചാരമേഖലയ്ക്ക് കരുത്താകും എന്ന പ്രതീക്ഷയിലാണ് രാജ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories