Share this Article
News Malayalam 24x7
'സിനിമ സാംസ്‌കാരിക മന്ത്രി വിഷ്ണു ഏട്ടൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജിയേട്ടൻ...'; ചിത്രങ്ങളും ആശംസകളുമായി റിനി ആൻ ജോർജ്
വെബ് ടീം
posted on 22-05-2026
1 min read
RINI ANN GEORGE

തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് പാസുമായി എത്തിയതിന്റെ ചിത്രങ്ങൾ വൈറലും വിമർശനവും നേരിട്ടതിന്റെ പിന്നാലെ വി ഡി സതീശൻ മന്ത്രിസഭയിലെ മന്ത്രിമാർക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച് നടി റിനി ആൻ ജോർജ്. മന്ത്രിമാരായ സണ്ണി ജോസഫ്, കെ മുരളീധരൻ, പി സി വിഷ്ണുനാഥ്, റോജി എം ജോൺ തുടങ്ങിയവരുടെ ചിത്രങ്ങളാണ് റിനി പങ്കുവച്ചത്. ചിത്രങ്ങൾക്കൊപ്പം ആശംസകളും നേർന്നിട്ടുണ്ട്. പോസ്റ്റിന് താഴെ നിരവധി അധിക്ഷേപ കമന്റുകളാണ് വന്നിരിക്കുന്നത്.

യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയതിനെത്തുടർന്ന് നിരവധി വിമർശനങ്ങളാണ് റിനി നേരിട്ടത്. വേദിയിൽ എത്തിയ റിനിയെ വനിതാ പ്രവർത്തകരടക്കം ഒരു വിഭാഗം കൂകി വിളിച്ചാണ് അധിക്ഷേപിച്ചത്. അന്നും റിനി ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരുന്നു. കോൺഗ്രസ് അനുകൂലികളിൽ നിന്ന് പോലും കടുത്ത സൈബർ ആക്രമണം നേരിടുന്നതിനിടെയാണ് റിനിയുടെ പുതിയ പോസ്റ്റ്.'ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ സർ, വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് സർ, സിനിമ സാംസ്‌കാരിക മന്ത്രി വിഷ്ണു ഏട്ടൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജിയേട്ടൻ... പ്രിയപ്പെട്ട മന്ത്രിമാർക്ക് ആശംസകൾ.'- ഇങ്ങനെയാണ് ചിത്രങ്ങൾക്കൊപ്പം റിനി ഫേസ്ബുക്കിൽ കുറിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories