മധ്യപ്രദേശ് ചത്തീസ്ഗഡ് മുഖ്യമന്ത്രിമാര്‍ ഇന്ന് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വിപുലമായ ക്രമീകരമണങ്ങളാണ് സത്യപ്രതിജ്ഞയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങില്‍ പങ്കെടുക്കും. മധ്യപ്രദേശില്‍ തുടര്‍ഭരണം നേടി അധികാരത്തിലേറുമ്പോള്‍ വിപുലമായ ക്രമീകരണങ്ങളാണ് മോഹന്‍ യാദവിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരുക്കിയിരിക്കുന്നത്. ഭോപ്പാലില്‍ ലാല്‍ പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഷ്ണു ദത്ത് ശര്‍മ അറിയിച്ചു.
മുഖ്യമന്ത്രിക്കൊപ്പം ഉപമുഖ്യമന്ത്രിമാരായി തെരഞ്ഞെടുത്ത രാജേന്ദ്ര ശുക്ല, ജഗദീഷ് ദേവ്ദ എന്നിവരും സത്യപ്രതിജ്ഞ ചെയ്‌തേക്കും. മോഹന്‍ യാദവിന്റെ മണ്ഡലമായ ഉജ്ജയിനില്‍ നിന്ന് കൂടുതല്‍ ബിജെപി പ്രവര്‍ത്തകര്‍ സത്യപ്രതിജ്ഞ കാണാനായി എത്തും. അതേസമയം റായ്പൂരിലാണ് വിഷ്ണു ദേവ് സായിയുടെ സത്യപ്രതിജ്ഞ. പ്രധാനമന്ത്രിക്കൊപ്പം ആഭ്യന്ത്രമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏറെ സസ്‌പെന്‍സ് നിറച്ചാണ് തെരഞ്ഞെടുപ്പ് വിജയിച്ച മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും ബിജെപി പ്രഖ്യാപിച്ചത്. രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത ഭജന്‍ലാല്‍ ശര്‍മ്മയുടെ സത്യപ്രതിജ്ഞ തീയതി തീരുമാനിച്ചിട്ടില്ല.