Share this Article
KERALAVISION TELEVISION AWARDS 2025
ഫിറോസാബാദിലെ പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ വീട് തകര്‍ന്ന് 4 മരണം
 firecracker factory explosion

ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലെ പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് പടക്കനിര്‍മാണ ശാലയാണെന്ന് തിരിച്ചറിയുന്നത്.

നിരവധി സ്‌ഫോടക വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിരുന്നു. എന്നാല്‍ എങ്ങനെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് വ്യക്തമല്ല. പത്ത് പേര്‍ കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നെന്ന് അറിഞ്ഞതോടെ പത്തുപേരെയും പുറത്തെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു.

എന്നാല്‍ ഇതില്‍ നാലുപേരെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. അതേസമയം, കൂടുതല്‍ ആളുകള്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ ഉണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. ഇപ്പോഴും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories