Share this Article
KERALAVISION TELEVISION AWARDS 2025
റാഗിംഗ്: കാലടി കോളേജിലെ നാല് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ
വെബ് ടീം
posted on 21-07-2023
1 min read
FOUR STUDENTS SUSPENDED

റാഗിങ് പരാതിയെ തുടർന്ന് എറണാകുളം കാലടി ശ്രീശങ്കര കോളേജിലെ നാല് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. ഒന്നാം വർഷ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് നടപടി.സംഭവത്തിൽ കാലടി പോലീസ് കേസെടുത്തു. അവസാന വർഷ വിദ്യാർത്ഥികളായ ഡിജോൺ , വിഷ്ണു, സരീഷ്, അനന്ദകൃഷ്ണൻ എന്നിവർക്കെതിരെയാണ് കാലടി പോലീസ് കേസെടുത്തിരിക്കുന്നത്.

കോളേജിലെ ആൻറി റാഗിങ് സെൽ നടത്തിയ അന്വേഷണത്തിൽ ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ കോളേജ് അധികൃതർ പരാതി കാലടി പോലീസിന് കൈമാറുകയായിരുന്നു. കോളേജിൽ അനധികൃതമായി പ്രവർത്തിക്കുന്ന ടോക്സിക്ക് എന്ന ഗ്രൂപ്പിലെ അംഗങ്ങളാണ് പ്രതികൾ. മുൻപ് പലതവണ ഇവർ തടഞ്ഞുനിർത്തുകയും അസഭ്യ പ്രയോഗം നടത്തിയതായും വിദ്യാർത്ഥിനിയുടെ പരാതിയിൽ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories