Share this Article
News Malayalam 24x7
ഖത്തറിലെ എൽഎൻജി കേന്ദ്രത്തിൽ ഇറാൻ ആക്രമണം; എംബസി ഉദ്യോഗസ്ഥരെ പുറത്താക്കി ഖത്തർ
: Qatar Expels Iranian Embassy Staff Following LNG Facility Incident

പശ്ചിമേഷ്യയെ വൻ യുദ്ധത്തിലേക്ക് നയിച്ചേക്കാവുന്ന രീതിയിൽ സംഘർഷം അതീവ ഗുരുതരമാകുന്നു. ഖത്തറിലെ തന്ത്രപ്രധാനമായ റാസ് ലഫാൻ എൽഎൻജി (LNG) ഉത്പാദന കേന്ദ്രത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. ഇറാന്റെ പ്രകോപനപരമായ നടപടി മേഖലയിലെ സമാധാനാന്തരീക്ഷത്തെ പൂർണ്ണമായും തകർത്തിരിക്കുകയാണ്.

ആക്രമണത്തിന് തൊട്ടുപിന്നാലെ ഖത്തർ ശക്തമായ നയതന്ത്ര നടപടികളിലേക്ക് കടന്നു. ദോഹയിലെ ഇറാൻ എംബസി ഉദ്യോഗസ്ഥരോട് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഖത്തർ ഭരണകൂടം ഉത്തരവിട്ടു. ഇറാന്റെ ആക്രമണത്തെ ലംഘനമായി കാണുന്ന ഖത്തർ, എംബസി ഉദ്യോഗസ്ഥർക്ക് 'പെർസോണ നോൺ ഗ്രേറ്റ' (Persona Non Grata) പദവി നൽകിയാണ് പുറത്താക്കിയത്.


മേഖലയിൽ സംഘർഷം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയ്ക്കും യുഎഇയ്ക്കും ഇറാൻ കർശന മുന്നറിയിപ്പ് നൽകി. അമേരിക്കയുമായി ബന്ധമുള്ള ഈ രാജ്യങ്ങളിലെ എണ്ണ-വാതക ഉത്പാദന മേഖലകളിൽ നിന്ന് ജനങ്ങൾ ഉടൻ മാറിനിൽക്കണമെന്നാണ് ഇറാന്റെ നിർദ്ദേശം. അടുത്ത ലക്ഷ്യം ഈ മേഖലകളാണെന്ന സൂചനയാണ് ഇറാൻ നൽകുന്നത്.


ഇതിനിടെ സൗദി തലസ്ഥാനമായ റിയാദിലും യുഎഇ തലസ്ഥാനമായ അബുദാബിയിലും മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു. രണ്ട് ഡ്രോണുകൾ തകർത്തതായും മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് ചില ഇടങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും മേഖലയിൽ അതീവ ജാഗ്രത തുടരണമെന്നും അന്താരാഷ്ട്ര ഏജൻസികൾ അറിയിച്ചു. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹം വലിയ ആശങ്കയിലാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories