മുട്ടില്‍ മരം മുറി കേസില്‍ വനം വകുപ്പ് സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കിയ സംഭവത്തില്‍ വനംവകുപ്പ്മന്ത്രി വിശദീകരണം തേടി. വനംവകുപ്പ് മേധാവിയോടാണ് വിശദീകരണം തേടിയത്. ഇന്ന് തന്നെ റിപ്പോർട്ട് നൽകാനാണ് നിർദേശം. കേസുമായി ബന്ധപ്പെട്ട് വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രമാണ് കോടതി മടക്കിയത്. ബത്തേരി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ആവശ്യമായ രേഖകള്‍ കുറ്റപത്രത്തോടൊപ്പം നല്‍കിയില്ല എന്ന് കാണിച്ച് കുറ്റപത്രം മടക്കിയത്. കോടതിയുടെ പ്രാഥമിക പരിശോധനയില്‍ ഗുരുതര വീഴ്ചകളാണ് കണ്ടെത്തിയത്. ഗുരുതര ക്ലെറിക്കല്‍ പിഴവുകളുണ്ടെന്നും പ്രതികളെ രക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാ1ണന്നും കോടതി വിമര്‍ശിച്ചു. വനത്തില്‍ നിന്നാണോ മരം മുറിച്ചത് എന്നതില്‍ പോലും വ്യക്തയില്ലയെന്നാണ് കോടതി പറഞ്ഞത്. ഈമാസം 17നാണ് വനംവകുപ്പ് ബത്തേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.