Share this Article
News Malayalam 24x7
ഉപതെരഞ്ഞെടുപ്പ് പ്രചാരണം: ടിവികെ സ്ഥാനാർത്ഥിക്കായി വിജയ് ഇന്ന് മധുരാന്തകത്ത്
Vijay

തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്ത് എത്തും. ഉച്ചയ്ക്ക് 3 മണിക്കാണ് വിജയ്യുടെ പ്രചാരണ പരിപാടി. ടിവികെ സ്ഥാനാര്‍ത്ഥി മരകതം കുമരവേലിനായി വിജയ് വോട്ടഭ്യര്‍ത്ഥിക്കും. 50 ഏക്കറില്‍ നടക്കുന്ന പ്രചാരണ പൊതുയോഗത്തില്‍ വലിയ ജന പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. കനത്ത സുരക്ഷയിലാകും പ്രചാരണം നടക്കുക. മഥുരാന്തകത്തും ഥാരപുരത്തുമാണ് ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങളില്‍ നിന്ന് അണ്ണാ ഡിഎംകെ ടിക്കറ്റില്‍ ജയിച്ച ശേഷം രാജിവച്ച മുന്‍ എംഎല്‍എമാരാണ് ടിവികെ സ്ഥാനാര്‍ത്ഥികള്‍. ഇന്നലെ മഥുരാന്തകത്ത് അണ്ണാഡിഎംകെ സ്ഥാനാര്‍ത്ഥിക്കായി എടപ്പാടി പളനിസ്വാമി പ്രചാരണം നടത്തിയിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories