Share this Article
കൊലവിളി പ്രസംഗം; ടി ഐ മധുസൂദനനെതിരെ കേസെടുത്ത് പയ്യന്നൂർ പോലീസ്
വെബ് ടീം
0 hours 11 Minutes Ago
1 min read
CASE

തിരുവനന്തപുരം: പയ്യന്നൂരിലെ കൊലവിളി പ്രസംഗത്തിൽ സിപിഐഎം നേതാവ് ടി.ഐ മധുസൂദനനെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. കലാപാഹ്വാനം, സമാധാനാന്തരീക്ഷം തകർക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.

പയ്യന്നൂരിൽ നടത്തിയ പ്രസംഗത്തിൽ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് പരാതി നൽകിയിരുന്നത്. സംഭവത്തിൽ കേസെടുക്കാൻ ആഭ്യന്തരമന്ത്രി ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയന് നിർദേശം നൽകിയിരുന്നു.ധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിൽ സംസാരിക്കവെയായിരുന്നു ടി.ഐ മധുസൂദനന്റെ പ്രകോപനപരമായ പ്രസംഗം.

കലാപാഹ്വാനം നടത്തുന്ന തരത്തിലുള്ള പ്രസംഗങ്ങൾ ഒരു കാരണവശാലും അനുവദിക്കാനാകില്ലെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിരുന്നു. വിവാദ പ്രസംഗത്തിനെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മുഹമ്മദ് ഷമ്മാസാണ് പരാതി നൽകിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories