Share this Article
News Malayalam 24x7
കര്‍ഷകര്‍ ഇന്ന് ഡല്‍ഹി ചലോ മാര്‍ച്ച് പുനരാരംഭിക്കും
 Delhi Chalo March

കേന്ദ്ര സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ കര്‍ഷകര്‍ ഇന്ന് ഡല്‍ഹി ചലോ മാര്‍ച്ച് പുനരാരംഭിക്കും. കര്‍ഷകര്‍ മിനിമം താങ്ങുവിലയ്ക്കും മറ്റ് ഇളവുകള്‍ക്കും നിയമപരമായ ഗ്യാരണ്ടി ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ലെന്ന് പഞ്ചാബ് കര്‍ഷക നേതാവ് സര്‍വാന്‍ സിംഗ് പന്ദര്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലേക്ക് കര്‍ഷകരുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചെങ്കിലും ശംഭുവില്‍ വച്ച് ഹരിയാന പോലീസ് മാര്‍ച്ച് തടഞ്ഞിരുന്നു. 101 കര്‍ഷകരാണ് ഡല്‍ഹിയിലേക്കുള്ള പ്രതിഷേധ മാര്‍ച്ചിന്റെ ഭാഗമായത്. തുടര്‍ന്ന് അര്‍ദ്ധ സൈനിക വിഭാഗം കണ്ണീര്‍വാതകം പ്രയോഗിച്ചതോടെ ഡല്‍ഹി മാര്‍ച്ചില്‍ നിന്ന് കര്‍ഷകര്‍ താല്‍ക്കാലികമായി പിന്‍വാങ്ങുകയായിരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories