Share this Article
News Malayalam 24x7
CPIM സംസ്ഥാന സമിതി യോഗം ഇന്നും നാളെയും തിരുവനന്തപുരത്ത്
CPIM State Committee Meeting

സിപിഐഎം സംസ്ഥാന കമ്മിറ്റി ഇന്നും നാളെയുമായി തിരുവനന്തപുരത്ത് ചേരുന്നു. സംസ്ഥാന സമ്മേളനത്തിന്റെയും പാർട്ടി കോൺഗ്രസിന്റെയും വിലയിരുത്തലുകൾ യോഗത്തിൽ ഉണ്ടാകും. സമ്മേളനകാലയളവിൽ നടന്ന വിഭാഗീയ പ്രവർത്തനങ്ങളും നടപടികളും സംസ്ഥാന സമിതി വിലയിരുത്തും. സംസ്ഥാന സമ്മേളന തീരുമാനങ്ങൾക്കെതിരെ പരസ്യമായി പ്രതികരിച്ച പത്തനംതിട്ടയിലെ എ പത്മകുമാറിനെതിരെ നടപടിയെടുക്കുന്ന കാര്യവും സംസ്ഥാന കമ്മിറ്റിയുടെ പരിഗണിക്ക് വന്നേക്കും.  സംസ്ഥാനത്തെ സാമ്പത്തികമായി ഞെരിക്കുന്ന കേന്ദ്രസർക്കാരിനെതിരായ സമര പരിപാടികളും അജണ്ടയിലുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories