തമിഴ് നടൻ വിശാൽ കുഴഞ്ഞുവീണു. ഞായറാഴ്ച വില്ലുപുരത്ത് നടന്ന പരിപാടിക്കിടെയാണ് കുഴഞ്ഞുവീണത്. കുഴഞ്ഞുവീണതിനെ തുടർന്ന് വിശാലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകി. വിശാലിന് അസുഖമുണ്ടെന്ന് മാനേജർ മാധ്യമങ്ങളെ അറിയിച്ചു. ഭക്ഷണം ഒഴിവാക്കുന്നതും കർശനമായ ഷെഡ്യൂളുമാണ് ആരോഗ്യ നില വഷളാക്കിയതെന്ന് വിശാലിന്‍റെ മാനേജർ അറിയിച്ചു.