കരൂര്‍ ദുരന്തത്തിന് പിന്നാലെ TVK അധ്യക്ഷന്‍ വിജയ് ഈ ആഴ്ച കരൂരില്‍ എത്തിയേക്കും. സന്ദര്‍ശനത്തിന് പൊലീസിന്റെ അനുമതി തേടുമോയെന്ന് വ്യക്തമല്ല. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനകം വിജയ് കരൂരില്‍ എത്തുമെന്നാണ് TVK പ്രാദേശിക നേതാക്കള്‍ നല്‍കുന്ന സൂചന. മരണം അടഞ്ഞവരുടെ കുടുംബാംഗങ്ങളെ TVK നേതാക്കള്‍ ബന്ധപ്പെട്ടു തുടങ്ങി. അതേസമയം വിജയ്‌യുടെ അറസ്റ്റ് ആലോചനയില്‍ ഇല്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി. വ്യക്തമായ തെളിവുകള്‍ ഇല്ലാതെ ആരെയും അറസ്റ്റ് ചെയുന്ന സമീപനം DMK സര്‍ക്കാരിനില്ലെന്ന് ജലവിഭവ മന്ത്രി ദുരൈ മുരുകന്‍ പറഞ്ഞു.