Share this Article
News Malayalam 24x7
വിമാന ദുരന്തം; രഞ്ചിത നായരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി
വെബ് ടീം
posted on 13-06-2025
1 min read
plain crash

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ചിത നായരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി. രഞ്ചിതയുടെ ഇളയ സഹോദരന്‍ ഇഅഹമ്മദാബാദിലേക്ക് പോകും. തുടര്‍ന്ന് ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമായിരിക്കും മൃതദേഹം നാട്ടിലെത്തിക്കുക. ലണ്ടനില്‍ നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു രഞ്ചിത. നാട്ടില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നതിന്റെ ഭാഗമായി ഒരാഴ്ചത്തെ അവധിക്കാണ് നാട്ടിലെത്തിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിരികെ മടങ്ങുന്നതിനിടെയാണ് ദുരന്തം. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories