Share this Article
News Malayalam 24x7
''ആ കപ്പിലെ വാചകങ്ങൾക്ക് എൻറെ ഉള്ളിൽ നിന്ന് അടർത്തി മാറ്റപ്പെട്ട ജീവൻറെ തുടിപ്പ് ഉണ്ടെന്ന് അതിജീവിത'; ‘Love you to moon and back’ എന്നെഴുതിയ കപ്പുമായി മുഖ്യമന്ത്രി
വെബ് ടീം
posted on 12-01-2026
1 min read
cup

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരെ എൽഡിഎഫ് നടത്തുന്ന സത്യാഗ്രഹ സമരവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ച ചായക്കപ്പ് ചർച്ചയാകുന്നു. ‘Love you to moon and back’ എന്നെഴുതിയ കപ്പാണ് മുഖ്യമന്ത്രി വേദിയിൽ ഉപയോഗിച്ചത്. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പീഡനക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ അതിജീവിത പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പിലെ അതേ വാചകം തന്നെ മുഖ്യമന്ത്രിയുടെ കപ്പിലും ഇടംപിടിച്ചത് ബോധപൂർവ്വമായ ഐക്യദാർഢ്യമാണെന്ന വിലയിരുത്തലുകൾക്ക് ശക്തി പകരുന്നു.

അതേ സമയം ആ കപ്പിലെ വാചകങ്ങൾക്ക്  എൻറെ ഉള്ളിൽ  നിന്ന്  അടർത്തി മാറ്റപ്പെട്ട  ജീവൻറെ  തുടിപ്പ് ഉണ്ട് എന്നാണ് ഇതിനു പിന്നാലെ ആ ഫോട്ടോ പങ്കുവച്ച്  അതിജീവിത കുറിച്ചത്.

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ 'ദൈവത്തിന് നന്ദി' പറഞ്ഞുകൊണ്ടാണ് അതിജീവിത ഫേസ്ബുക്കിൽ പ്രതികരിച്ചത്. "ഇരുട്ടിൽ ചെയ്ത പ്രവർത്തികൾ ദൈവം കണ്ടു. എങ്ങും എത്താതിരുന്ന നിലവിളി ദൈവം കേട്ടു" എന്ന് അവർ കുറിച്ചു. കുട്ടിയുടെ പിതാവാകാൻ യോഗ്യനല്ലാത്ത ഒരാളെ തിരഞ്ഞെടുത്തതിന് തന്റെ കുഞ്ഞുങ്ങളോട് ക്ഷമ ചോദിച്ച അതിജീവിത, ‘Love you to moon and back’ എന്ന വാചകത്തോടെയാണ് കുറിപ്പ് അവസാനിപ്പിച്ചത്. ഈ വൈകാരികമായ വരികൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു.

അതേസമയം ബലാത്സംഗക്കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കാൻ ഉത്തരവിട്ട് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. ഇക്കാര്യം വ്യക്തമാക്കി കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. രാഹുലിനെ നാളെ നേരിട്ട് ഹാജരാക്കാനാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories