Share this Article
News Malayalam 24x7
വഖഫ് ബോർഡ് പുനഃസംഘടന; ഇടക്കാല സ്റ്റേ ആവശ്യം തള്ളി ഹൈക്കോടതി
വെബ് ടീം
2 hours 8 Minutes Ago
1 min read
hc

കൊച്ചി : വഖഫ് ബോർഡ്‌ പുനഃസംഘടനയുമായി ബന്ധപ്പെട്ട് സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല. ഇടക്കാല സ്റ്റേ വേണമെന്ന ആവശ്യം തള്ളുകയായിരുന്നു കോടതി. വഖഫ് ബോർഡ്‌, സർക്കാർ എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹർജി അടുത്ത വ്യാഴാഴ്ച്ച പരിഗണിക്കും. മുൻ ചെയർമാൻ കെഎസ് ഹംസയാണ് 2 അംഗങ്ങളെ ഒഴിച്ചിട്ടു വഖഫ് ബോർഡ് പുന‍ഃസംഘടിപ്പിച്ചത് ചോദ്യം ചെയ്ത് ഹർജി നൽകിയത്. വഖഫ് ബോർഡ് പുനഃസംഘടനയിൽ അവഗണിക്കപ്പെട്ടതോടെ എപി സുന്നി വിഭാഗം മുഖ്യമന്ത്രി വി ഡി സതീശനെ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സർക്കാർ സമ്മർദത്തിന് വഴങ്ങുകയും ഫോർമുല തയ്യാറാക്കുകയും ചെയ്തിരുന്നു.മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ളവർ ലീഗ് നേതൃത്വവുമായി സംസാരിച്ചാണ് പ്രശ്നപരിഹാര ഫോർമുല നിർദേശിച്ചത്.

എപി വിഭാഗത്തിന് ബോർഡിൽ അംഗത്വം നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. പകരം ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം എപി സുന്നി വിഭാഗം ഒഴിയും. പൊന്നാനി എംഎൽഎ നൗഷാദ് അലി ആണ് സമവായ ചർച്ചയിൽ പ്രധാന പങ്ക് വഹിച്ചത്.

അതേസമയം, വിവാദങ്ങൾക്കിടെ പുനസംഘടിപ്പിച്ച വഖഫ് ബോര്‍ഡിന്‍റെ ആദ്യ സമ്പൂര്‍ണ യോഗം കൊച്ചിയിലെ ആസ്ഥാനത്ത് ചേര്‍ന്നു. എപി സമസ്തയുടെ പ്രതിനിധിയെ ഉൾപ്പെടുത്താനായി അംഗത്വം ഒഴിയാമെന്ന് സന്നദ്ധത അറിയിച്ച ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും യോഗത്തിനെത്തി. രാജിക്കാര്യം സര്‍ക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് തൊടിയൂര്‍ മൗലവി പ്രതികരിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories