തിരുവനന്തപുരം: റിട്ട. ചീഫ് സെക്രട്ടറി കെ ജയകുമാര്‍ ഐഎഎസ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടായേക്കും. മുഖ്യമന്ത്രിയടക്കമുള്ളവരുടെ നിര്‍ദേശപ്രകാരമാണ് കെ ജയകുമാറിന്റെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പേര് നിര്‍ദേശിച്ചത്. മുന്‍ ചീഫ് സെക്രട്ടറിയായ ജയകുമാറിന്റെ പേര് സിപിഐഎം സജീവമായി പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനം പ്രഖ്യാപിക്കും. നിലവില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് ഡയറക്ടറാണ്.
സന്തോഷത്തോടെ ചുമതല ഏറ്റെടുക്കുമെന്ന് കെ ജയകുമാർ ഐഎഎസ് ജയകുമാർ കേരളവിഷനോട് പ്രതികരിച്ചു.വിവാദങ്ങളെയും തീർത്ഥാടനത്തെയും കൂട്ടിക്കുഴക്കേണ്ടതില്ല.ഇപ്പോൾ ഉണ്ടായ വിവാദങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉള്ള ജാഗ്രത ഉണ്ടാകും.ശബരിമല സീസൺ ആരംഭിക്കാനിരിക്കുകയാണ്.തീർത്ഥാടനത്തിനാക്കും അടിയന്തര പരിഗണന നൽകുക.ഔദ്യോഗികമായി ഉത്തരവ് ലഭിച്ചിട്ടില്ല.ഉത്തരവ് കയ്യിൽ കിട്ടിയിട്ട് വിശദമായി സംസാരിക്കാം എന്നും കെ ജയകുമാർ