Share this Article
News Malayalam 24x7
അരുണാചല്‍പ്രദേശിലും സിക്കിമിലും പുതിയ സര്‍ക്കാര്‍ ഉടന്‍ അധികാരമേല്‍ക്കും

A new government will soon take office in Arunachal Pradesh and Sikkim

അരുണാചല്‍ പ്രദേശിലും സിക്കിമിലും പുതിയ സര്‍ക്കാര്‍ ഉടന്‍ അധികാരമേല്‍ക്കും. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി അധികാരം നിലനിര്‍ത്തിയ അരുണാചലില്‍ പേമഖണ്ഡു മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും.

സിക്കിമില്‍ പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കിയാണ് ക്രാന്തികാരി മോര്‍ച്ച ഭരണ തുടര്‍ച്ച ഉറപ്പാക്കിയത്. പ്രേം സിംഗ് തമാങ്ങ് തന്നെയാകും ഇത്തവണയും മുഖ്യമന്ത്രി. ഇരു സംസ്ഥാനങ്ങളിലെയും പുതിയ സര്‍ക്കാരുകളുടെ സത്യപ്രതിഞ്ജ തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories