Share this Article
News Malayalam 24x7
കന്യാസ്ത്രീകള്‍ക്കെതിരായ കേസ്; കത്തോലിക്ക സഭയുടെ തീരുമാനം വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം
Case Against Nuns: Catholic Church Delays Decision, Cites Need for 'Detailed Consultations'

കന്യാസ്ത്രീകള്‍ക്കെതിരായ കേസ് റദ്ദാക്കുന്നതില്‍ ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ കത്തോലിക്ക സഭയുടെ തീരുമാനം വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം. ഇക്കാര്യത്തില്‍ നിയമവിദഗ്ധരുമായി സഭ ചര്‍ച്ച നടത്തും. കന്യാസ്ത്രീകള്‍ക്കെതിരായ കേസ് റദ്ദാക്കാനുള്ള ആവശ്യമുന്നയിച്ച് പാര്‍ലമെന്റിലും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം.


അതേസമയം ജാമ്യത്തില്‍ പുറത്തിറങ്ങിയ കന്യാസ്ത്രീകളെ കനത്ത സുരക്ഷയിലാണ് ഡല്‍ഹിയിലെ മഠത്തില്‍ എത്തിച്ചത്. ഇവരുടെ ചികിത്സ അടക്കമുള്ള കാര്യങ്ങള്‍ ഇവിടെ നടക്കും. അതിനിടെ ബജ്റംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മയ്ക്കെതിരെ കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍ ഇന്ന് ഓണ്‍ലൈനായി ദുര്‍ഗ്ഗ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കും. ഇന്നലെ നാരായണ്‍പൂര്‍ സ്റ്റേഷനില്‍ നല്‍കിയ പരാതി സ്വീകരിച്ചിരുന്നില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories