Share this Article
News Malayalam 24x7
കടത്തില്‍ മുങ്ങിയ പാക്കിസ്ഥാന് ഐഎംഎഫിന്റെ കൈത്താങ്ങ്
വെബ് ടീം
posted on 01-07-2023
1 min read
Pakistan IMF Deal Finalized

കടത്തില്‍ മുങ്ങിയ പാക്കിസ്ഥാന് മൂന്ന് ബില്യണ്‍ ഡോളര്‍ നല്‍കാന്‍ ഐഎംഎഫ്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫാണ് ഇക്കാര്യം അറിയിച്ചത്. ധന സഹായത്തിന് ജൂലൈയില്‍ ചേരുന്ന ഐഎംഎഫ് ബോര്‍ഡ് യോഗം അംഗീകാരം നല്‍കും

നിലവില്‍ വലിയ കടബാധ്യതയിലൂടെ കടന്ന് പോകുന്ന പാക്കിസ്ഥാന് ഈ കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ തുക മതിയാകും എന്നാണ് കണക്ക് കൂട്ടല്‍. വിദേശ നാണ്യ ശേഖരത്തില്‍ വന്‍ കുറവുള്ള പാക്കിസ്ഥാന് പക്ഷേ കടുത്ത നിബന്ധനങ്ങള്‍ വച്ചായിരിക്കും ഐഎംഎഫ് പണം കൈമാറുക.

പ്രാധാനമായു പലിശ നിരക്ക് ഉയര്‍ത്താന്‍ പാക്കിസ്ഥാന്‍ സെന്‍ട്രല്‍ ബാങ്കിനോട് ആവശ്യപ്പെടാനായിരിക്കും നീക്കം. ഇതോടൊപ്പം നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതുപോലുള്ള കൂടുതല്‍ നികുതി ഇളവുകള്‍ പ്രഖ്യാപിക്കരുതെന്ന് ആവശ്യപ്പെടും എന്നാണ് വിവരം. കൂടാതെ സര്‍ക്കാര്‍ നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഇറക്കുമതി നിരോധനം പിന്‍വലിക്കണന്നതും വ്യവസ്ഥയിലുണ്ടാകും. 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories