Share this Article
Union Budget
എംഎസി എല്‍സ 3 കപ്പല്‍ അപകടം; തീരത്ത് പ്ലാസ്റ്റിക് വസ്തുക്കള്‍ അടിയുന്നതില്‍ ആശങ്ക
MSC Elsa 3 Ship Incident

കൊച്ചി പുറംകടലിലെ എംഎസി എല്‍സ 3 കപ്പല്‍ അപകടത്തിന് പിന്നാലെ തീരങ്ങളില്‍ തുടര്‍ച്ചയായി പ്ലാസ്റ്റിക് അസംസ്‌കൃത വസ്തുക്കള്‍ അടിയുന്നത് ആശങ്കയെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്. വേളി, പെരുമാതുറ തീരങ്ങളിലാണ് കൂടുതല്‍ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിയിരിക്കുന്നത്.  4 ദിവസംകൊണ്ട് 790 പ്ലാസ്റ്റിക് പെല്ലെറ്റുകളാണ് നീക്കം ചെയ്തത്. ഇത് 14 മെട്രിക്ക് ടണ്‍ വരും. വളണ്ടിയര്‍മാര്‍ ചേര്‍ന്ന് ഇതുവരെ നീക്കം ചെയ്തത് 59.6 മെട്രിക് ടണ്‍ അവശിഷ്ടങ്ങളാണെന്നും ഡിജി ഷിപ്പിങ് അറിയിച്ചു. കപ്പലിലെ എണ്ണ നീക്കം ചെയ്യാന്‍ തുടങ്ങിയിട്ടില്ല. ഓഗസ്റ്റ് വരെ സമയം വേണമെന്ന് എംഎസ്‌സി അപേക്ഷിച്ചിട്ടുണ്ട്. നന്ദ് സാരഥി കപ്പലിനു പകരം മറ്റൊരു കപ്പല്‍ നിരീക്ഷണത്തിനായി ചുമതലയേറ്റിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories