Share this Article
image
രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയും; ഒഡീഷയില്‍ ഇന്ന് ഔദ്യോഗിക ദു;ഖാചരണം
വെബ് ടീം
posted on 03-06-2023
1 min read
Odisha Train Accident

രാജ്യത്തെ നടക്കിയ ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 233 ആയി. 900 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവര്‍ അപകട സ്ഥലത്തെത്തി. മൂന്ന് ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.


കൊല്‍ക്കത്തയ്ക്ക് സമീപമുള്ള ഷാലിമാറില്‍ നിന്ന് ചെന്നൈയിലേക്ക് പോയ കോറമാണ്ടല്‍ എക്സ്പ്രസ്, ബെംഗളൂരു യശ്വന്ത്പൂരില്‍ നിന്ന് ഹൗറയിലേക്കുപോയ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനുകളും ചരക്ക് ട്രെയിനുമാണ് അപകടത്തില്‍പെട്ടത്. ബാലസോര്‍ ജില്ലയിലെ ബഹാനഗ സ്റ്റഷനുസമീപം വൈകീട്ട് 7.20 ഓടെയാണ് അപകടം ഉണ്ടായത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories