Share this Article
News Malayalam 24x7
ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ്; 3 പ്രതികളുടെ റിമാന്‍ഡ് കാലാധി നീട്ടി
Sabarimala Gold Theft Case

ശബരിമല സ്വർണക്കവർച്ചാ കേസിൽ മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജു ഉൾപ്പെടെ മൂന്ന് പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി. കെ.എസ് ബൈജുവിനെ കൂടാതെ പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ എന്നിവരുടെ റിമാൻഡ് കാലാവധിയാണ് കൊല്ലം വിജിലൻസ് കോടതി നീട്ടിയത്.

അതേസമയം, കേസിലെ പ്രധാന പ്രതിയായ കെ.എസ്. ബൈജുവിന് മറ്റ് കേസുകളിൽ ജാമ്യം ലഭിക്കുന്നത് പുറത്തിറങ്ങാൻ വഴിയൊരുക്കും. ദ്വാരപാലക ശില്പ കേസിലും കട്ടളപ്പള്ളി കേസിലും ബൈജു പ്രതിയാണ്. ഇതിൽ കട്ടളപ്പള്ളി കേസിൽ ബൈജുവിന് നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.


ദ്വാരപാലക ശില്പ കേസിൽ നാളെ അദ്ദേഹം സ്വാഭാവിക ജാമ്യത്തിനായി കോടതിയിൽ അപേക്ഷ നൽകും. ഈ കേസിൽ കൂടി ജാമ്യം അനുവദിക്കപ്പെടുകയാണെങ്കിൽ കെ.എസ്. ബൈജുവിന് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കും. ശബരിമലയിലെ സ്വർണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലും ശില്പങ്ങൾ നിർമ്മിച്ചതിലെ അഴിമതി ആരോപണങ്ങളിലുമാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്. പ്രതികളുടെ റിമാൻഡ് നീട്ടിയതോടെ അന്വേഷണം കൂടുതൽ ശക്തമാക്കാനാണ് വിജിലൻസ് നീക്കം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories