Share this Article
KERALAVISION TELEVISION AWARDS 2025
രാഷ്‌ട്രപതി ദ്രൗപതി മുർമു കേരളത്തിൽ, എത്തിയത് ശബരിമല ഉൾപ്പെടെ നാല് ദിവസത്തെ സന്ദർശനത്തിന്
വെബ് ടീം
posted on 21-10-2025
18 min read
PRESIDENT MURMU

തിരുവനന്തപുരം: നാലു ദിവസത്തെ സന്ദർശനത്തിന് രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ വൈകിട്ട് ആറരയോടെയാണ് രാഷ്‌ട്രപതി തിരുവനന്തപുരത്ത് എത്തിയത്. രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ദേവസ്വം മന്ത്രി വി.എൻ.വാസവൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.


രാജ് ഭവനിലെത്തുന്ന രാഷ്ട്രപതി അവിടെ അനന്തപുരി സ്യൂട്ടിൽ വിശ്രമിക്കും.ശബരിമല, ശിവഗിരി സന്ദർശനം, മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ അനാവരണം, പാലാ സെന്റ് തോമസ് കോളേജ്, എറണാകുളം സെന്റ് തെരേസാസ് കോളേജ് എന്നിവയുടെ ജൂബിലി ആഘോഷങ്ങൾ തുടങ്ങിയ പരിപാടികളിലാണ് സംബന്ധിക്കുക. നാളെ രാവിലെ 9.25ന് ഹെലിക്കോപ്‌റ്ററിൽ നിലയ്ക്കലേക്ക് തിരിക്കും. ശബരിമല ദർശന ശേഷം തിരുവനന്തപുരത്തെത്തും. 23 ന് ഉച്ചയ്ക്ക് 12.50നാണ് ശിവഗിരിയിലെ പരിപാടി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories