തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായ 'പോറ്റിയെ കേറ്റിയേ' എന്ന പാരഡി ഗാനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ഒരുങ്ങി സിപിഐഎം. ഈ ഗാനം അതിഗുരുതരമായ തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാണ് സിപിഐഎം നിലപാട്.
പാരഡി ഗാനത്തിലൂടെ കോൺഗ്രസും മുസ്‌ലിം ലീഗും ചേർന്ന് ധ്രുവീകരണത്തിന് ശ്രമിക്കുന്നു എന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആരോപിച്ചു. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കുന്ന രീതിയിലാണ് പാട്ട് പ്രചരിപ്പിക്കപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
പരാതി നൽകിയിരിക്കുന്നത് പ്രസാദ് കുഴികാലെയാണ്. ഇദ്ദേഹത്തിന് സിപിഐഎം പൂർണ്ണ പിന്തുണ നൽകുമെന്നും രാജു എബ്രഹാം അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വലിയ ചർച്ചാവിഷയമായി മാറിയ ഒരു ഗാനത്തിനെതിരെയാണ് ഇപ്പോൾ സിപിഐഎം നിയമനടപടിക്കൊരുങ്ങുന്നത്.