വ്യാപാര തര്‍ക്കങ്ങള്‍ക്കിടയില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 5 ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഏഷ്യയിലെത്തും. നാളെ മലേഷ്യയില്‍ നടക്കുന്ന ആസിയാന്‍ രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ട്രംപ് പങ്കെടുക്കും. പത്ത് ആസിയാന്‍ രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ചൈന,അമേരിക്ക, ജപ്പാന്‍ എന്നീ രാജ്യങ്ങളും ഇതിന്റെ ഭാഗമായി പങ്കെടുക്കും. ഒപ്പം തായ്‌ലന്‍ഡും കംബോഡിയയും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെക്കുന്നതില്‍ അധ്യക്ഷത വഹിക്കുമെന്ന് വൈറ്റ് ഹൗസ് പുറത്തുവിട്ട വിവരങ്ങളില്‍ പറയുന്നു.