 
                                 
                        സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു.അടുത്ത മൂന്നു മണിക്കൂറിൽ മൂന്നു ജില്ലകളിൽ അതിശക്ത മഴ പെയ്യും. പത്തനംതിട്ട, ഇടുക്കി,എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പില്ല.ഈ ജില്ലകളിൽ ഒഴികെ 11 ജില്ലകളിൽ മുന്നറിയിപ്പ്.
അതേ സമയം സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു.എറണാകുളത്ത് ഇടിമിന്നലോട് കൂടിയ മഴയാണ്തൃക്കാക്കരയിൽ രണ്ട് ഇടങ്ങളിൽ മരങ്ങൾ കടപുഴകി വീണു. കാക്കനാട് പി.ഡബ്ലിയു.ഡി റെസ്റ്റ് ഹൗസിന് സമീപത്തും എൻ.ജി.ഒ ക്വാർട്ടേഴ്സ് കുഴിക്കാല അമ്പലത്തിന് സമീപത്തെയും തണൽ മരങ്ങളാണ് കടപുഴകിയത്. സിവിൽ ലൈൻ റോഡിൽ ഗതാഗതം തടസപ്പെട്ടു. തൃക്കാക്കര ഫയർ സ്റ്റേഷനിലെ റെസ്ക്യു ടീം മരങ്ങൾ മുറിച്ചു മാറ്റുകയാണ്.
ഇടിമിന്നലേറ്റ് ആലപ്പുഴയിൽ ഒരാൾ മരിച്ചു.ജോലിക്കിടെ ഇടിമിന്നലേറ്റാണ് ഹരിപ്പാട് ആനാരി വലിയ പറമ്പിൽ ശ്യാമള ഉത്തമൻ (58) ആണ് മരിച്ചത്. വീയപുരം സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തിലെ തൊഴിലാളിയായിരുന്നു ശ്യാമള.തിരുവനന്തപുരം കഴക്കൂട്ടത്ത് അങ്കണവാടിയിലും വീടുകളിലും വെള്ളം കയറി. കോഴിക്കോട് ചാത്തമംഗലത്ത് ശക്തമായ കാറ്റിലും മഴയിലും മരംവീണ് വീടുകളും വാഹനങ്ങളും തകർന്നു. ഇവിടെ ഗതാഗതം തടസപ്പെട്ടു. പത്തനംതിട്ടയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    