Share this Article
News Malayalam 24x7
വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് ഉള്ള ധനസഹായം കൂട്ടി; ഇടുക്കി ജില്ലയിലെ പട്ടയ ഭൂമിയില്‍ നിര്‍മാണ നിരോധനം നീക്കി; മന്ത്രിസഭാ യോഗത്തിൽ തീരുമാനം
വെബ് ടീം
posted on 13-03-2026
1 min read
wild animal

തിരുവനന്തപുരം: വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് ഉള്ള സർക്കാർ ധനസഹായം ഉയർത്തി. 14 ലക്ഷം രൂപയായാണ് ഉയർത്തിയത്. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നിലവിൽ 10 ലക്ഷം രൂപയായിരുന്നു വന്യമൃ​ഗാക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് നൽകിയിരുന്ന സർക്കാർ ധനസഹായം. 10 ലക്ഷം വനം വകുപ്പും 4 ലക്ഷം രൂപ ദുരന്ത നിവാരണ നിധിയിൽ നിന്നുമാണ് നൽകുന്നത്.

അതേസമയം, ഇടുക്കി ജില്ലയിലെ പട്ടയ ഭൂമിയില്‍ നിര്‍മാണ നിരോധനം നീക്കി. ഇതുസംബന്ധിച്ച് മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനമായി. നാളെയും മന്ത്രിസഭ യോഗം നടക്കും. നാളെ 7 മണിക്കാണ് വീണ്ടും യോഗം ചേരുന്നത്. സിനിമ നയത്തിനും മന്ത്രിസഭ യോഗം അംഗീകാരം നൽകി. ലിംഗ നീതി, ആഭ്യന്തര പരാതി പരിഹാര സംവിധാനം, തൊഴിൽ നിയമ പ്രകാരമുള്ള വേതനം അടക്കം ഉറപ്പാക്കുന്നതാണ് സിനിമ നയം. അടുത്ത നിയമസഭയിലായിരിക്കും നയം പരിഗണിക്കുക.തെരുവോരത്ത് കഴിയുന്ന കുട്ടികളുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജിനും മന്ത്രിസഭ യോ​ഗത്തിൽ അംഗീകാരമായി. ഇന്നത്തെ മന്ത്രിസഭാ തീരുമാനങ്ങൾ നാളെത്തന്നെ ഉത്തരവായി ഇറങ്ങണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. വകുപ്പ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ചീഫ് സെക്രട്ടറി വകുപ്പ് സെക്രട്ടറിമാർക്ക് നിർദ്ദേശം കൈമാറി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories