Share this Article
News Malayalam 24x7
തമിഴ്നാട്ടിലെ താപവൈദ്യുത നിലയത്തിൽ അപകടം; 9 തൊഴിലാളികൾ മരിച്ചു, രക്ഷാപ്രവർത്തനം
വെബ് ടീം
posted on 30-09-2025
1 min read
THERMAL POWER STATION

ചെന്നൈ: തമിഴ്നാട്ടിലെ എന്നൂരിലെ താപവൈദ്യുത നിലയത്തിലെ പുതിയ യൂണിറ്റിന്റെ നിർമാണ സ്ഥലത്ത് ഉണ്ടായ അപകടത്തിൽ 9 മരണം. നിരവധി തൊഴിലാളികൾക്ക് പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റ അഞ്ചു പേരുടെ നില ഗുരുതരമാണ്. നിർമാണ പ്രവർത്തനത്തിനിടെ യൂണിറ്റിന്റെ മുൻഭാഗം തകർന്നുവീഴുകയായിരുന്നു. മരിച്ചവർ ഇതരസംസ്ഥാന തൊഴിലാളികൾ ആണെന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റവരെ ചെന്നൈയിലെ സ്റ്റാൻലി സർക്കാർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories