Share this Article
News Malayalam 24x7
നടന്‍ സിദ്ദീഖ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായേക്കും
Siddique

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. തിരുവനന്തപുരത്ത് രാവിലെ പത്തുമണിക്ക് ഹാജരാകാനാണ് നിര്‍ദേശം. ചോദ്യംചെയ്യലിന് ഹാജരാകാന്‍ സന്നദ്ധത അറിയിച്ച് സിദ്ദീഖ് അന്വേഷണ സംഘത്തിന് ഇ-മെയില്‍ അയച്ചതിന് പിന്നാലെയാണ് നോട്ടീസ് നല്‍കിയത്.

ഹാജരാകാന്‍ ആവശ്യപ്പെട്ടത് വിവര ശേഖരണത്തിനാണെന്നും ചോദ്യംചെയ്യലിന് പിന്നീട് വിളിപ്പിക്കും എന്നും നോട്ടീസിലുണ്ട്. വിവരശേഖരണമാണെന്ന് നോട്ടീസില്‍ തന്നെ വ്യക്തമാക്കിയതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടാനുള്ള സാധ്യത കുറവാണ്. ചോദ്യംചെയ്യാന്‍ കസ്റ്റഡി ആവശ്യമാണെന്ന് സുപ്രീംകോടതിയെ ധരിപ്പിക്കാനാണ് അന്വേഷണസംഘം ഈ നീക്കം നടത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories