കുട്ടികളുടെ ശാരീരിക, മാനസിക ആരോഗ്യം കണക്കിലെടുത്തും ലഹരിയടക്കമുള്ള പ്രശ്‌നങ്ങളിലേക്ക് പോകാതിരിക്കാനും കൊണ്ടുവന്ന സുംബയ്‌ക്കെതിരെ സമസ്ത അടക്കമുള്ള മുസ്ലീം സംഘടനകള്‍ നിലപാട് കടുപ്പിക്കുമ്പോള്‍ സുംബയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച തീരുമാനത്തിലാണ് സര്‍ക്കാര്‍. കാസര്‍കോട്,തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സൂംബ ഡാന്‍സ് പങ്കുവച്ചിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്, സ്‌കൂള്‍ അധികൃതര്‍ തയ്യാറാക്കിയ സൂംബ ഡാന്‍സിന്റെ ദൃശ്യങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞുങ്ങള്‍ കളിച്ച് ചിരിച്ച് രസിച്ച് ആരോഗ്യമുള്ളവരായി പഠിച്ച് വളരട്ടെ' എന്ന അടിക്കുറിപ്പോടെ ദൃശ്യങ്ങള്‍ മന്ത്രി തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ചത്.