Share this Article
News Malayalam 24x7
എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ കഴുത്തറത്ത് കൊലപ്പെടുത്തി; പൂർവവിദ്യാർത്ഥി പിടിയിൽ
വെബ് ടീം
posted on 17-11-2023
1 min read
 jilted lover kills engineering student in hassan karnataka

ബെംഗളൂരു: എന്‍ജിനിയറിങ് വിദ്യാര്‍ഥിനിയെ യുവാവ് കഴുത്തറത്ത് കൊന്നു. കര്‍ണാടകത്തിലെ ഹാസനിലാണ് സംഭവം. ഹാസന്‍ മൊസലെ ഹൊസഹള്ളി ഗവ. എന്‍ജിനിയറിങ് കോളേജിലെ രണ്ടാം വര്‍ഷ ബി.ഇ. വിദ്യാര്‍ഥിനി സുചിത്ര(20)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇതേ കോളേജില്‍നിന്ന് പഠിച്ചിറങ്ങിയ തേജസിനെ (23) പോലീസ് അറസ്റ്റുചെയ്തു.

പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് കൊലപാതകം. തേജസുമായി സുമിത്രയ്ക്ക് നേരത്തേ അടുപ്പമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. പിന്നീട് പിന്മാറി. വീണ്ടും സംസാരിക്കാനെന്നുപറഞ്ഞ് തേജസ് സുമിത്രയെ ബൈക്കില്‍ക്കയറ്റി ഹാസനുസമീപമുള്ള ആളൊഴിഞ്ഞ മലമ്പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ബന്ധത്തെ സുചിത്ര നിരസിച്ചതോടെ കത്തിയെടുത്ത് കഴുത്തറത്ത് കൊലപ്പെടുത്തി. സുചിത്ര സംഭവസ്ഥലത്തുതന്നെ മരിച്ചു. തുടര്‍ന്ന് പോലീസ് തേജസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories