 
                                 
                        കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. മുഖ്യമന്ത്രി ക്രിമിനലുകളെ ന്യായീകരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. നവകേരള സദസ്സ് ഗുണ്ട സദസ്സായി മാറിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനുംമുഖ്യമന്ത്രി മര്‍ദ്ക വീരനാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനും ആരോപിച്ചു.
കണ്ണൂരില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഐഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതിനെതിരെ രൂക്ഷവിമര്‍ശനമാണ് നേതാക്കള്‍ ഉയര്‍ത്തിയത്. ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാന്‍ മുഖ്യമന്ത്രി ലൈസന്‍സ് കൊടുക്കുകയാണെന്നുംഗുണ്ടകളുടെ നാടായി കേരളം മാറിയെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.കരിങ്കൊടി കാണിച്ച കുട്ടികളെ ക്രൂരമായി മര്‍ദിച്ചു.ഉമ്മന്‍ചാണ്ടിക്ക് നേരെ കരിങ്കല്ലാക്രമണം നടന്നു, പിണറായിക്ക് നേരെ ഒരു പേപ്പര്‍ കഷ്ണം പോലും വലിച്ചെറിഞ്ഞില്ലെന്നും പ്രതിപക്ഷനേതാവ്  പറഞ്ഞു.
എന്നാൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചത് മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി ജീവനക്കാരാണെന്ന് കെ.സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു. ഗുണ്ടകളാണ് നവകേരളസദസ്സില്‍ പങ്കെടുക്കുന്നതെന്നും ആടിന് പുറകെ പട്ടി നടക്കും പോലെയാണ് സിപിഐഎം ലീഗിന് പുറകെ നടക്കുന്നതെന്നും സുധാകരന്‍ പരിഹസിച്ചു.
സര്‍ സി പി യുടെ പ്രതീകമായി മുഖ്യമന്ത്രി മാറിയെന്നായിരുന്നു യുഡിഎഫ് കണ്‍വീനറുടെ പ്രതികരണം. കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ ക്രൂരമായി തല്ലിച്ച നടപടിയെ ന്യായീകരിക്കുകയാണെന്ന് ഹസനും  ആരോപിച്ചു.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    