Share this Article
News Malayalam 24x7
വാർത്താ ചാനൽ റേറ്റിംഗിൽ റിപ്പോർട്ടറിന് ഹാട്രിക്; തുടർച്ചയായ മൂന്നാം ആഴ്ചയും ഒന്നാമത്
വെബ് ടീം
posted on 29-05-2025
1 min read
Reporter takes hat-trick in news channel ratings; tops for third consecutive week

കേരളത്തിലെ വാർത്താ ചാനലുകൾക്കിടയിലെ വീറും വാശിയുമേറിയ മത്സരത്തിൽ റിപ്പോർട്ടർ ടിവി തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിച്ചു. ഏറ്റവും പുതിയ ബാർക് (BARC) റേറ്റിംഗ് പ്രകാരം തുടർച്ചയായ മൂന്നാം ആഴ്ചയിലും റിപ്പോർട്ടർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 2025 മെയ് 29-ന് പുറത്തിറങ്ങിയ കണക്കുകൾ അനുസരിച്ച് 108 പോയിന്റുമായാണ് റിപ്പോർട്ടർ ഈ വിജയക്കുതിപ്പ് തുടരുന്നത്.

കഴിഞ്ഞ ആഴ്ചത്തെ 106പോയിന്റിൽ നിന്നാണ് ഈ ആഴ്ച 108 എന്ന ശ്രദ്ധേയമായ പോയിന്റിലേക്ക് റിപ്പോർട്ടർ തങ്ങളുടെ നില മെച്ചപ്പെടുത്തിയത്. ഇത് ചാനലിന്റെ വളർച്ചയും പ്രേക്ഷക സ്വീകാര്യതയും വർധിക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്.

അതേസമയം, 97 പോയിന്റുമായി ഏഷ്യാനെറ്റ് ന്യൂസ് രണ്ടാം സ്ഥാനത്ത് തുടരുന്നു. കഴിഞ്ഞ ആഴ്ചത്തെ 98 പോയിൻ്റിൽ നിന്ന് ഏഷ്യനെറ്റ് താഴേക്ക് പോകുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.

 76 ൽ 73  പോയിൻ്റിലേക്ക്  താഴ്ന്ന  ട്വന്റിഫോർ ന്യൂസ് മൂന്നാം സ്ഥാനം നിലനിർത്തുന്നു. മറ്റ് പ്രമുഖ ചാനലുകളുടെ പ്രകടനം ഇപ്രകാരമാണ്: നാലാം സ്ഥാനത്തുള്ള മനോരമ ന്യൂസിന് 38.51 പോയിന്റും, അഞ്ചാം സ്ഥാനത്തുള്ള മാതൃഭൂമി ന്യൂസിന് 35.57 പോയിന്റുമാണുള്ളത്.

തുടർച്ചയായി മൂന്ന് ആഴ്ചകളിൽ ഒന്നാം സ്ഥാനം നിലനിർത്താൻ കഴിഞ്ഞത് റിപ്പോർട്ടർ ചാനലിനെ സംബന്ധിച്ചിടത്തോളം നിർണായക നേട്ടമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories