ഖത്തറിലെ യുഎസ് സൈനികതാവളങ്ങളിലെ ഇറാന്‍ ആക്രമണത്തിന് പിന്നാലെ വെടി നിര്‍ത്തല്‍ ധാരണയായെന്ന് പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആറു മണിക്കൂറില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്നും 24 മണിക്കൂറില്‍ യുദ്ധം അവസാനിക്കുമെന്നുമാണ് പ്രഖ്യാപനം. അതേ സമയം ഇറാഖിലും ടെഹ്റാനിലും രാത്രി ആക്രമണങ്ങളുണ്ടായതായി റിപ്പോര്‍ട്ട്.
എന്നാല്‍ ഇറാനും ഇസ്രയേലും വെടിനിര്‍ത്തല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഖത്തറിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണമുണ്ടായി. പിന്നാലെ ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. സുരക്ഷിത കേന്ദ്രങ്ങളില്‍ കഴിയണമെന്നാണ് നിര്‍ദേശം. ഇതിനിടെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന് ഖത്തര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ തങ്ങളുടെ ലക്ഷ്യം ഖത്തറല്ലെന്നും ഖത്തര്‍ സഹോദര തുല്യമായ രാജ്യമാണെന്നുമാണ് ഇറാന്റെ പ്രതികരണം.