Share this Article
KERALAVISION TELEVISION AWARDS 2025
ലെബനനിലെ വോക്കി ടോക്കി പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുപതായി
Lebanon's walkie-talkie explosion

ലെബനനിലെ വോക്കി ടോക്കി പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുപതായി.  450 പേര്‍ പരുക്കേറ്റ് ചികില്‍സയിലാണ്.

ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ സൈനിക ബാരക്കുകള്‍ക്ക് നേരെ ഹിസ്ബുല്ല റോക്കറ്റാക്രമണം നടത്തി. വിഷയം ചര്‍ച്ച ചെയ്യാന്‍ യു.എന്‍.രക്ഷാസമിതി നാളെ യോഗം ചേരും.

പേജര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ ബെയ്റൂട്ടിലും തെക്കന്‍ ലെബനനിലും വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ച സംഭവത്തോടെ ആശങ്ക ഇരട്ടിയാണ്. ആക്രമണത്തിന് പിന്നില്‍ മൊസാദാണെന്ന ഹിസ്ബുല്ലയുടെ ആരോപണത്തില്‍ ഇസ്രാേയല്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories