Share this Article
News Malayalam 24x7
ഓണത്തിന് മംഗളൂരു-ബെംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍; ബുക്കിങ് ശനിയാഴ്ച മുതല്‍
വെബ് ടീം
4 hours 23 Minutes Ago
1 min read
train

പാലക്കാട്: ഓണത്തോടനുബന്ധിച്ച് മംഗളൂരുവിനും ബെംഗളൂരുവിനും ഇടയില്‍ പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. ഞായറാഴ്ച (31082025) 11 മണിക്ക് മംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06003) തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ബെംഗളൂരുവിലെത്തും. തിരിച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് 3:50-ന് ബെംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06004) ചൊവ്വാഴ്ച രാവിലെ ഏഴരയോടെ മംഗളൂരുവിലെത്തിച്ചേരും.

ശനിയാഴ്ച രാവിലെ എട്ട് മണിയോടെ ബുക്കിങ് ആരംഭിക്കും.മംഗളൂരു, കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണ്ണൂര്‍, പാലക്കാട്, പോതന്നൂര്‍, തിരുപ്പുര്‍, ഈരോട്, സേലം, ബംഗാരപേട്, കൃഷ്ണരാജപുരം, എസ്എംവിടി ബെംഗളൂരു എന്നീ സ്റ്റേഷനുകളിലാണ് സ്പെഷ്യല്‍ ട്രെയിന്‍ നിര്‍ത്തുക. ഒരു സര്‍വീസ് മാത്രമാണ് നടത്തുക.ഒരു എസി ടു ടയര്‍ കോച്ച്, മൂന്ന് എസി ത്രീ ടയര്‍ കോച്ചുകള്‍, 14 സ്ലീപ്പര്‍ക്ലാസ് കോച്ചുകള്‍, രണ്ട് സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ എന്നിവ സ്പെഷ്യല്‍ ട്രെയിനില്‍ ഉണ്ടാകും.

ഓണത്തിന് ബെംഗളൂരുവില്‍നിന്ന് മലബാറിലേക്കുള്ള രണ്ടാമത്തെ സ്പെഷ്യല്‍ ട്രെയിനാണിത്. വെള്ളിയാഴ്ച (ഇന്ന്) കണ്ണൂരില്‍ നിന്നും ശനിയാഴ്ച ബെംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന സര്‍വീസാണ് ആദ്യം പ്രഖ്യാപിച്ചത്. ഇതും ആകെ ഒരു സര്‍വീസ് മാത്രമാണ് നടത്തുന്നത്. വെള്ളിയാഴ്ച രാത്രി 9.30 ന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന തീവണ്ടി (06125) അടുത്തദിവസം രാവിലെ 11-ന് ബെംഗളൂരു എസ്എംവിടി സ്റ്റേഷനില്‍ എത്തും. മടക്ക തീവണ്ടി (06126) ശനിയാഴ്ച വൈകീട്ട് ഏഴിന് എസ്എംവിടി സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 7.15-ന് കണ്ണൂരില്‍ എത്തിച്ചേരും. കേരളത്തില്‍ പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories