തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സി.പി.ഐ പ്രതിനിധിയായി മുൻ മന്ത്രി കെ. രാജുവിനെ നിയമിക്കാൻ തീരുമാനിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും മുൻ മന്ത്രിയുമാണ് കെ. രാജു.വിളപ്പിൽ രാധാകൃഷ്ണനെ അംഗമാക്കാനായിരുന്നു സി.പി.ഐ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, സാമൂഹിക സാഹചര്യം പരിഗണിച്ച് വിളപ്പിൽ രാധാകൃഷ്ണനെ മാറ്റണമെന്ന് സി.പി.എം നിർദേശിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് കെ. രാജുവിനെ തിരഞ്ഞെടുക്കാൻ സി.പി.ഐ തീരുമാനിച്ചത്. പുതിയ നിയമനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.