Share this Article
News Malayalam 24x7
കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ അനന്തരവന്മാർ തമ്മില്‍ വെടിവയ്‌പ്പ്; ഒരാൾ കൊല്ലപ്പെട്ടു
വെബ് ടീം
posted on 20-03-2025
1 min read
nityanand

പാറ്റ്‌ന: വീട്ടിലുണ്ടായ തർക്കത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായുടെ അനന്തരവന്മാർ പരസ്പരം വെടിവച്ചു. ഒരാൾ മരിച്ചു. ബിഹാറിലെ ജഗത്‌പൂരിലാണ് സംഭവം. നിത്യാനന്ദ റായുടെ സഹോദരിക്കും പരുക്കേറ്റു. കുടുംബ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വിശ്വജിത്ത് എന്ന അനന്തരവനാണ് കൊല്ലപ്പെട്ടത്.കേന്ദ്ര മന്ത്രിയുടെ രണ്ട് അനന്തരവൻമാരായ ജയ്‌ജീത്ത് യാദവും വികല്‍ യാദവും തമ്മിലുള്ള ചെറിയ വാക്കുതർക്കം പെട്ടെന്ന് അക്രമാസക്തമാകുകയായിരുന്നു. വെള്ളം വരുന്ന പൈപ്പിനെ ചൊല്ലിയായിരുന്നു തർക്കം തുടങ്ങിയതെന്ന് പൊലീസ് പറയുന്നു. ഒരു സഹോദരൻ മറ്റേയാൾക്ക് നേരെ ആദ്യം വെടിയുതിർത്തു. വെടിയേറ്റയാൾ തോക്ക് തട്ടിപ്പറിച്ച് തിരിച്ചും വെടിയുതിർത്തു എന്നാണ് പൊലീസ് പറയുന്നത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories