Share this Article
News Malayalam 24x7
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വാക്‌പോര് ശക്തമാക്കി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്
 Donald Trump

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വാക്‌പോര് ശക്തമാക്കി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. കമലാ ഹാരിസിനെ അധിക്ഷേപിച്ചും പരിഹസിച്ചും കൊണ്ടാണ് ട്രംപ് പെന്‍സില്‍വാനിയയില്‍ നടന്ന പ്രചരണ റാലിയിലുടനീളം സംസാരിച്ചത്.

താന്‍ കമലയെക്കാള്‍ മികച്ച ആളാണ്, ഏറ്റവും കുറഞ്ഞത് കമലയെക്കാള്‍ സുന്ദരനാണ് താനെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. എതിരാളിക്കെതിരെ വ്യക്തിപരമായ ആക്രമണത്തിന് തനിക്ക് അര്‍ഹതയുണ്ടെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ട്രംപിന്റെ വാക്കാലുള്ള ആക്രമണം.

കമലയുടെ ബുദ്ധിശക്തിയെയും ട്രംപ് പരിഹസിച്ചു. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് പാര്‍ട്ടിയുടെയും ഉപദേശകരുടെയും മുന്നറിയിപ്പുണ്ടായിട്ടും ട്രംപ് എതിരാളികള്‍ക്കെതിരെ വാക്കാലുള്ള അധിക്ഷേപം തുടരുകയാണ്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories