Share this Article
News Malayalam 24x7
നിലമ്പൂരില്‍ മത്സരാവേശം; ആര്യാടന്‍ ഷൗക്കത്ത് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
Nilambur Election

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കൂടി കഴിഞ്ഞതോടെ നിലമ്പൂരില്‍ മത്സരാവേശത്തിന് കളമൊരുങ്ങുകയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനായതിന്റെ മുന്‍തൂക്കം തങ്ങള്‍ക്കുണ്ടെന്ന് പറയുന്ന കോണ്‍ഗ്രസ് ആ ആത്മവിശ്വാസം നിലനിര്‍ത്താനാണ് പത്രിക സമര്‍പ്പണമടക്കം വേഗത്തിലാക്കുന്നതിലൂടെ ശ്രമിക്കുന്നത്. നിലമ്പൂരില്‍ നിന്നുള്ള റോഡ് ഷോയ്ക്ക് ശേഷമായിരിക്കും നിലമ്പൂര്‍ തഹസില്‍ദാര്‍ക്ക് പത്രിക സമര്‍പ്പിക്കുക. ഇടത് സ്ഥാനാര്‍ത്ഥി എ.സ്വരാജും ഇന്ന് മണ്ഡലത്തിലെത്തും. വൈകീട്ട് എം സ്വരാജിന്റെ റോഡ് ഷോ നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories