യുഎഇ ഉപപ്രധാനമന്ത്രിയും ദുബായ് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു. കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി പീയൂഷ് ഗോയലിന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ചകള്‍ നടത്തിയത്. ഷെയ്ഖ് ഹംദാന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി ദുബായ് ചേംബേഴ്‌സ് സംഘടിപ്പിച്ച ദുബായ്-ഇന്ത്യാ ബിസിനസ് ഫോറത്തില്‍ ഇരുരാജ്യങ്ങളിലെയും വ്യവസായികള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, വ്യവസായ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.