യേശുദാസിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ നടന്‍ വിനായകനെതിരെ ഗായകന്‍ ജി വേണുഗോപാല്‍. യേശുദാസ് നമ്മുടെ കേരളത്തിന്റെ ലോകോത്തര ഗായകനാണ്. അദ്ദേഹം മഹാത്മജിയോ കേളപ്പജിയോ അല്ല. യേശുദാസ് യേശുദാസ് മാത്രമാകുന്ന ഇടത്താണ് കേരളത്തിന്റെ സുവര്‍ണ്ണ സംഗീത കാലഘട്ടം പിറന്നുവീണതെന്നും അദ്ദേഹം പറയുന്നു. വര്‍ദ്ധിത വീര്യത്തോടെ അദ്ദേഹത്തെ അസഭ്യം കൊണ്ട് മൂടുന്ന വിനായകന്മാര്‍ ഒന്നു മനസ്സിലാക്കുക. കഠിനമായ പാതകള്‍ താണ്ടി ഉയര്‍ച്ചയുടെ പടവുകള്‍ കയറിയ യേശുദാസ് തന്നെയും തന്റെ കലയെയും തല്ലിക്കെടുത്തുക അല്ല ചെയ്തത്. ഓരോ നിമിഷവും അദ്ദേഹം തന്നെത്തന്നെ നിരന്തരം പുന സൃഷ്ടിക്കുകയും തന്റെ സംഗീതം കൊണ്ട് കാലത്തെ അതിജീവിക്കുകയും, ഇനിയും ഒരങ്കത്തിന് ബാല്യമുണ്ട് എന്ന വൈരാഗ്യ ബുദ്ധിയോടെ സ്വയം നിലനിര്‍ത്തുകയും ചെയ്യുകയായിരുന്നുവെന്നും വേണുഗോപാല്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് നടന്‍ വിനായകന്‍ ഗായകന്‍ യേശുദാസിനെതിരെ അധിക്ഷേപ പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.