ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷ സേനയും ഭീകരരും തമ്മിലുളള ഏറ്റുമുട്ടല്‍ തുടരുന്നു. ഓപ്പറേഷന്‍ അഖിലിന്‌റെ ഭാഗമായുളള സൈനിക നടപടികള്‍ മേഖലയില്‍ പുരോഗമിക്കുകയാണ്.ഇതുവരെ രണ്ട് ഭീകരരെ സൈന്യം വധിച്ചു. രണ്ട് സൈനികര്‍ക്ക് വീരമൃത്യു വരിച്ചു. മേഖലയിലേക്ക് കൂടുതല്‍ സേനയെ എത്തിച്ചു കൊണ്ട് നടപടികള്‍ കടുപ്പിക്കുകയാണ് സൈന്യം.