Share this Article
News Malayalam 24x7
നഗരത്തെ മൂടി വിഷപ്പുക; ഡല്‍ഹിയിലെ വായു മലിനീകരം കുത്തനെ കൂടി
Delhi  Air Pollution

വിഷപ്പുക മൂടി ഡെല്‍ഹി നഗരം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയിലെ വായു മലിനീകരം കുത്തനെ കൂടി. 36 നിരീക്ഷണ സ്റ്റേഷനുകളില്‍ 30 എണ്ണവും ഉയര്‍ന്ന വായു ഗുണനിലവാര സൂചിക റിപ്പോര്‍ട്ട് ചെയ്തു.

ഡല്‍ഹിയില്‍ രാവിലെ 6 മണിക്ക് എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 432 രേഖപ്പെടുത്തി.ഗാസിയാബാദ്,നോയിഡ, ഗുരുഗ്രാം പ്രദേങ്ങളെ പുകമഞ്ഞ് ശ്വാസം മുട്ടിച്ചു. ഇവിടങ്ങളില്‍ വായു ഗുണനിലവാരം മോശം തലത്തിലേക്ക് താണു.

ഡല്‍ഹിയില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ചണ്ഡീഗഡിലും വായു ഗുണനിലവാര സൂചിക 415 ആയി ഉയര്‍ന്നു. ഉത്തരേന്ത്യയിലുട നീളം വിമാനത്താവളങ്ങളെ പുകമഞ്ഞ് ബാധിച്ചു. അമൃത്സര്‍, പത്താന്‍കോട്ട്, ഖൊരക്പൂര്‍, വാരണാസി  വിമാനത്താവളങ്ങളില്‍ ദൃശ്യപരത പൂജ്യമായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories